Monday, 8 June 2026

ഹയര്‍ എഐ ടച്ച് പാനലുള്ള എഫ്11 സീരീസ് വാഷിംഗ് മെഷീന്‍ പുറത്തിറക്കി



കോഴിക്കോട്: പ്രമുഖ ആഗോള വീട്ടുപകരണ ബ്രാന്‍ഡായ ഹെയര്‍ അപ്ലയന്‍സസ് ഇന്ത്യ എഐ ടച്ച് പാനലോട് കൂടിയ എഫ്11 വാഷിംഗ് മെഷീന്‍ സീരീസ് പുറത്തിറക്കി. തുണികൊണ്ടുള്ള ദുര്‍ഗന്ധം, ഡിറ്റര്‍ജന്‍റ് പാഴാക്കല്‍ തുടങ്ങിയ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഹയര്‍ എഫ്11 വാഷിംഗ് മെഷീന്‍ അള്‍ട്രാ ഫ്രഷ് എയര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വസ്ത്രങ്ങള്‍ 12 മണിക്കൂര്‍ വരെ പുതുമയോടെ നിലനിര്‍ത്തുന്നതായി കമ്പനി വ്യക്തമാക്കുന്നു.


എസെന്‍സ് വാഷ്, ഇന്‍സ്റ്റന്‍റ് ഡിസോള്‍വ് പ്രീമിക്സ് സാങ്കേതികവിദ്യകള്‍ എന്നിവ കൂടാതെ 3ഉ പവര്‍ സ്പ്രേയിംഗും മോഡലില്‍ ഉള്‍പ്പെടുന്നു. ഉപയോക്താക്കള്‍ക്ക് മൂന്ന് സെക്കന്‍ഡ് പ്രസ്സ് ഉപയോഗിച്ച് സ്മാര്‍ട്ട് വാഷ് ആരംഭിക്കാനും വാഷ് പാരാമീറ്ററുകള്‍ സ്വയമേവ സജ്ജമാക്കാനും അനുവദിക്കുന്നതായി കമ്പനി പറയുന്നു. പൂര്‍ണ്ണ എഐ കളര്‍ ടച്ച് പാനല്‍, എഐ വണ്‍ടച്ച്, 525 എംഎം സൂപ്പര്‍ ഡ്രം, ഡ്യുവല്‍ സ്പ്രേ തുടങ്ങിയ ഫീച്ചറുകളും ഈ വാഷിംഗ് മെഷീനിലുണ്ട്.


നൂതന സാങ്കേതികവിദ്യ എല്ലാവര്‍ക്കും മനസിലാകുന്നതും ആക്സസ് ചെയ്യാവുന്നതുമാക്കി മാറ്റുന്നതിനൊപ്പം അനുഭവം ലളിതമാക്കുന്നതിനാണ് പുതിയ ഹെയര്‍ എഫ്11 ന്‍റെ ഓരോ ഫീച്ചറുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഹയര്‍ അപ്ലയന്‍സസ് ഇന്ത്യ സിഇഒ എന്‍.എസ്. സതീഷ് പറഞ്ഞു.


വോഗ് ഐവെയറിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി കൃതി സനോണ്‍

 ഷാഹിദ് കപൂറിനൊപ്പം വോഗ് ഐവെയറിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി കൃതി സനോണ്‍






വോഗ് ഐവെയര്‍ ദേശീയ അവാര്‍ഡ് ജേതാവായ നടി കൃതി സനോണിനെ പുതിയ വനിതാ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ബ്രാന്‍ഡുമായി ദീര്‍ഘകാലമായി സഹകരിക്കുന്ന ഷാഹിദ് കപൂറിനൊപ്പം കൃതി സനോണ്‍ ഇനി വോഗ് ഐവെയറിന്‍റെ മുഖമാകും. ഇതോടൊപ്പം, വ്യക്തിത്വം, ആത്മവിശ്വാസം, സ്വയംപ്രകടനം എന്നിവ ആഘോഷിക്കുന്ന 'വോഗ് ഐവെയര്‍ ജേര്‍ണി' എന്ന പുതിയ ക്യാംപെയ്നും ബ്രാന്‍ഡ് അവതരിപ്പിച്ചു.


ജീവിതയാത്രയില്‍ സ്വയം കണ്ടെത്തലും വ്യക്തിഗത ശൈലിയുടെ പരിണാമവും പ്രമേയമാക്കിയാണ് ക്യാംപെയ്ന്‍ ഒരുക്കിയിരിക്കുന്നത്. ഫാഷന്‍ ഒരു ട്രെന്‍ഡില്‍ ഒതുങ്ങുന്നതല്ലെന്നും അത് വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ഒരു യാത്രയാണെന്നും ക്യാംപെയ്ന്‍ പറയുന്നു. സ്റ്റൈലിഷും വൈവിധ്യമാര്‍ന്നതുമായ ഡിസൈനുകള്‍ വഴി കണ്ണടയെ ഒരു പ്രധാന ഫാഷന്‍ ആക്സസറിയായി ഉയര്‍ത്തിക്കാട്ടുകയാണ് വോഗ് ഐവെയര്‍.


നെറ്റ്വര്‍ക്ക് അഡ്വര്‍ടൈസിംഗ് രൂപകല്‍പ്പന ചെയ്ത ഈ ക്യാംപെയ്ന്‍ എമ്മി നോമിനേറ്റഡ് സംവിധായകന്‍ സൂരജ് വാന്‍വാരി സംവിധാനം ചെയ്തതാണ്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ പ്രസാദ് നായികാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ, പ്രിന്‍റ്, ഔട്ട്ഡോര്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെ രാജ്യവ്യാപകമായി ക്യാംപെയ്ന്‍ പ്രദര്‍ശിപ്പിക്കും. വോഗ് ഐവെയര്‍ ശേഖരം ഇന്ത്യയിലെ പ്രധാന സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും 3,000 രൂപ മുതല്‍10,000 രൂപ വരെയുള്ള വിലയില്‍ ലഭ്യമാണ്.

ഹയര്‍ എഐ ടച്ച് പാനലുള്ള എഫ്11 സീരീസ് വാഷിംഗ് മെഷീന്‍ പുറത്തിറക്കി

കോഴിക്കോട്: പ്രമുഖ ആഗോള വീട്ടുപകരണ ബ്രാന്‍ഡായ ഹെയര്‍ അപ്ലയന്‍സസ് ഇന്ത്യ എഐ ടച്ച് പാനലോട് കൂടിയ എഫ്11 വാഷിംഗ് മെഷീന്‍ സീരീസ് പുറത്തിറക്കി. തു...