ഷാഹിദ് കപൂറിനൊപ്പം വോഗ് ഐവെയറിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി കൃതി സനോണ്‍
വോഗ് ഐവെയര്‍ ദേശീയ അവാര്‍ഡ് ജേതാവായ നടി കൃതി സനോണിനെ പുതിയ വനിതാ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ബ്രാന്‍ഡുമായി ദീര്‍ഘകാലമായി സഹകരിക്കുന്ന ഷാഹിദ് കപൂറിനൊപ്പം കൃതി സനോണ്‍ ഇനി വോഗ് ഐവെയറിന്‍റെ മുഖമാകും. ഇതോടൊപ്പം, വ്യക്തിത്വം, ആത്മവിശ്വാസം, സ്വയംപ്രകടനം എന്നിവ ആഘോഷിക്കുന്ന 'വോഗ് ഐവെയര്‍ ജേര്‍ണി' എന്ന പുതിയ ക്യാംപെയ്നും ബ്രാന്‍ഡ് അവതരിപ്പിച്ചു.
ജീവിതയാത്രയില്‍ സ്വയം കണ്ടെത്തലും വ്യക്തിഗത ശൈലിയുടെ പരിണാമവും പ്രമേയമാക്കിയാണ് ക്യാംപെയ്ന്‍ ഒരുക്കിയിരിക്കുന്നത്. ഫാഷന്‍ ഒരു ട്രെന്‍ഡില്‍ ഒതുങ്ങുന്നതല്ലെന്നും അത് വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ഒരു യാത്രയാണെന്നും ക്യാംപെയ്ന്‍ പറയുന്നു. സ്റ്റൈലിഷും വൈവിധ്യമാര്‍ന്നതുമായ ഡിസൈനുകള്‍ വഴി കണ്ണടയെ ഒരു പ്രധാന ഫാഷന്‍ ആക്സസറിയായി ഉയര്‍ത്തിക്കാട്ടുകയാണ് വോഗ് ഐവെയര്‍.
നെറ്റ്വര്‍ക്ക് അഡ്വര്‍ടൈസിംഗ് രൂപകല്‍പ്പന ചെയ്ത ഈ ക്യാംപെയ്ന്‍ എമ്മി നോമിനേറ്റഡ് സംവിധായകന്‍ സൂരജ് വാന്‍വാരി സംവിധാനം ചെയ്തതാണ്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ പ്രസാദ് നായികാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ, പ്രിന്‍റ്, ഔട്ട്ഡോര്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെ രാജ്യവ്യാപകമായി ക്യാംപെയ്ന്‍ പ്രദര്‍ശിപ്പിക്കും. വോഗ് ഐവെയര്‍ ശേഖരം ഇന്ത്യയിലെ പ്രധാന സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും 3,000 രൂപ മുതല്‍10,000 രൂപ വരെയുള്ള വിലയില്‍ ലഭ്യമാണ്.

No comments:
Post a Comment